Posts

Image
വാഹന ഇന്‍ഷുറന്‍സ് ഇനി ഒരാളും ചതിക്കപെടരുത് ഈ കാര്യം ശ്രദ്ധിചില്ല എങ്കില്‍ പറ്റിക്കപ്പെടും പുതുതായി ഒരു വാഹനം വാങ്ങുമ്പോള്‍ ഇൻഷ്വറൻസ് എടുക്കേണ്ടത് നിര്‍ബന്ധമാണ്. അതില്‍ പലര്‍ക്കും വേണ്ടത്ര പരിചയമില്ലാത്തത് നമ്മളെ കമ്പനിക്കാര്‍ ചൂഷണം ചെയ്യാന്‍ കാരണമാകും. അത്തരം ഒരു ചൂഷണമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. എല്ലാരും താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക. പരമാവധി ഷെയര്‍ ചെയ്തു പ്രചരിപ്പിക്കുക.കമ്പനികളുടെയുടെ ചൂഷണം എല്ലാവരും മനസ്സിലാക്കിയിരിക്കട്ടെ. പലര്‍ക്കും ഈ ചൂഷണത്തെ പറ്റി വലിയ അറിവില്ല. കമ്പനിക്കാര്‍ വെറുതെ നമ്മുടെ കാഷ് കൊള്ളയടിച്ചുകൊണ്ടേ ഇരിക്കും. വീഡിയോ കണ്ട ശേഷം എല്ലാവരുടെയും അറിവിലേക്കായി ഷെയര്‍ ചെയ്യൂ. വാഹന ഇൻഷുറൻസ് അറിയേണ്ടതെല്ലാം… ഓഫിസിൽ നിന്ന് അന്നൽപ്പം വൈകിയാണ് ജോസഫ് ഇറങ്ങിയത്. അതുകൊണ്ടുതന്നെ പതിവിൽ കൂടുതൽ വേഗം ഉണ്ടായിരുന്നു പോക്കിന്. സ്ഥിരം പോകുന്ന വഴിയായതുകൊണ്ട് സ്കൂട്ടറിൽ വച്ചു പാഞ്ഞു. പക്ഷേ എല്ലാം സംഭവിച്ചത് പെട്ടെന്നായിരുന്നു. ഇടവഴിയിൽ നിന്നു ജോസഫിനെക്കാളും വേഗത്തിൽ പാഞ്ഞുവന്ന ഒരു ഓട്ടോ നല്ലൊരു ഇടിയങ്ങു പാസാക്കി. ജോസഫ് റോഡിലേക്കു തെറിച്ചുവീണു. സംഭവം ആരും കണ്ടില്ല എന്നു മന...

ഹൈറേഞ്ചിൽ വ്യാപക നാശം വിതച്ച് കൊടുങ്കാറ്റും പേമാരിയും

Image
ഹൈറേഞ്ചിൽ വ്യാപക നാശം വിതച്ച് കൊടുങ്കാറ്റും പേമാരിയും ഉടുമ്പൻചോല താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക് കളക്ടർ അവധി പ്രഖ്യാപിച്ചു' നാടെങ്ങും ജാഗ്രതാ നിർദ്ദേശം മരങ്ങൾ വ്യാപകമായി ഒടിഞ്ഞു വീണ് ഗതാഗതം സ്ഥംഭിച്ചു. നിരവധി വീടുകൾ തകർന്നു. ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. പോലീസും ഫയർഫോഴ്സും റോഡുകളിൽ ക്യാമ്പ് ചെയ്യുന്നു. കട്ടപ്പനയിലും പരിസരങ്ങളിലും ഇന്നലെ രാത്രി മുതൽ വൻ കാറ്റും മഴയും: വ്യാപക കൃഷിനാശം. പലയിടങ്ങിലും വൈദ്യുതി മുടങ്ങി. രാവിലെയും തുടരുന്നു .നെടുങ്കണ്ടം ഉടുമ്പൻചോല റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു കട്ടപ്പന -ആനവിലാസം റോഡ് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു ഉടുമ്പൻചോല താലൂക്കിൽ കൺട്രോൾ റൂം തുറന്നു Ph :04868 232050 കന്യാകുമാരിക്ക് 170 km തെക്ക് കിഴക്ക് നിലകൊള്ളുന്ന തീവ്ര ന്യുനമര്‍ദം നിലവിലെ പ്രവചനം പ്രകാരം വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ ലക്ഷദ്വീപിന് സമീപത്തേക്ക് നീങ്ങുകയും ഇന്ന് വൈകിട്ടോട്കൂടി ശക്തമായ ചുഴലിക്കാറ്റാകുകയും ചെയ്യും. മേല്‍ ന്യുനമര്‍ദ പത്തിയുടെ നേരിട്ടുള്ള സ്വാധീനമേഘലയില്‍ തിരുവനന്തപുരം ജില്ലയുടെ തെക്കന്‍ പ്രദേശം ഉള്‍പ്പെടുന്നതിനാലും, പൊതു സ്വാധീനമേഘലയില്‍ കേരളം ഉള...
Image
ഏത്‌ കായ്ക്കാത്ത മാവും കായ്ക്കും നിരവധി ആളുകൾക്ക് ഉള്ള ഒരു പരാതിയാണ് ഫലവൃക്ഷങ്ങളും ചെടികളും മറ്റും കായ്ക്കുന്നില്ല എന്നുള്ളത് ഇങ്ങനെയുള്ള പ്രശ്നങ്ങൾ നേരിടുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട വൃക്ഷം നമുക്ക് മാമ്പഴങ്ങൾ നൽകുന്ന മാവുകളാണ്. മാവുകൾ കായ്ക്കുന്നില്ല എന്ന് പറയുന്നതിൽ നിരവധി വിശ്വാസങ്ങളും മലയാളികൾ വച്ചുപുലർത്തുന്നുണ്ട് ഓരോ ഓരോ വൃക്ഷങ്ങൾക്കും ചെടികൾക്കും പരിപാലന രീതി വിവിധ തരത്തിലാണ്. ഉദാഹരണത്തിന് വെണ്ടയ്ക്ക മുരിങ്ങ തുടങ്ങിയവയ്ക്ക് വ്യത്യസ്തമായ പരിപാലന രീതിയാണ്.ഓരോ ചെടികളും അതിന് ആവശ്യമായ രീതിയിലുള്ള പരിപാലന രീതിയും വളപ്രയോഗവും ലഭിച്ചാൽ മാത്രമേ അവ ഫലം നൽകുകയുള്ളൂ. ഇത്തരത്തിൽ ഫലവൃക്ഷങ്ങളിൽ ചെയ്യേണ്ടത് ഏറ്റവും പ്രധാനം കൊമ്പുകൾ ആവശ്യമില്ലാത്തവ മുറിച്ചു കളയുക അല്ലെങ്കിൽ ആവശ്യമില്ലാത്ത ശിഖരങ്ങൾ മുറിച്ചു മാറ്റുക എന്നതാണ്.ഇങ്ങനെയുള്ള കാര്യങ്ങൾ കൃത്യമായി ചെയ്യാൻ കഴിഞ്ഞാൽ ഫലവൃക്ഷങ്ങൾ കായ്ക്കുന്നില്ല എന്ന പരാതി ഒരു പരിധി വരെ ഒഴിവാക്കാൻ സാധിക്കും. ഉദാഹരണത്തിന് നമ്മുടെ വീട്ടിൽ ഒരു നെല്ലി നട്ടാൽ അത് കായ്ക്കാൻ എടുക്കുന്ന കാല സമയം കുറഞ്ഞത് ആറു വർഷമാണ്.എന്നാൽ ബട് ചെയ്തവയും ഗ്രാഫ്റ്റ് ചെയ്ത വ...
Image
​ഷുഗർ,  പ്രഷർ,  കൊളസ്ട്രോൾ , എന്നതു  തട്ടിപ്പോ വൈദ്യ ശാസ്ത്രത്തിന്റെ  അജ്ഞതയോ ?​                      "SUGAR" ➡  1994 നു മുന്പ് മൂത്രത്തിലെ  ഷുഗർ,...,  urine strip ഉപയോഗിച്ചു  green, yellow, red,   എന്ന തൊതിൽ ആണു അളന്നിരുന്നത് . ➡ രക്തത്തിൽ 180 നു മുകളിൽ പഞ്ചസാര ഉണ്ടായാൽ   അതു മൂത്രത്തിൽ കൂടി  ശരീരം പുറം തള്ളും എന്നതാണു  സത്യം . ""അതു ശരീരത്തിന്റെ ശുദ്ധീകരണ പ്രക്രിയ ആണു."" ➡ "മൂത്രത്തിലെ പഞ്ചസാര" അന്നു നിർണയിച്ചത്....     ➡ green*** രോഗം ഇല്ല ( 180 വരെ) ➡   yellow, ****   200 നു  മുകളിൽ (medium) ➡  red ****  240 നു മുകളിൽ... എന്നു വേണം അനുമാനിക്കാൻ. ➡  1994 ഓടു കുടി വൈദ്യ ശാസത്രം ബ്ലഡ്‌ ഷുഗർ ടെസ്റ്റും, അതിനു രാസ മരുന്നും ആയി മുന്നോട്ടു വന്നു. കച്ചവട താല്പര്യം മുന്നിൽ കണ്ടു  കൊണ്ടു 140 നു മുകളിൽ  ബ്ലഡ്‌ ഷുഗർ  ഉള്ളതു രോഗം ആണു എന്നു  അവർ വിധി എഴുതി.   ➡   മരുന്നു കമ്പനികളുടെ ആവശ്...
Image
കേരളത്തിൻ്റെ അതിർത്തി കടന്ന് കഴിഞ്ഞാൽ നമ്മുടെ വാഹനം പിന്നെ നിരീക്ഷണത്തിലാണ് . കേരളത്തിൻ്റെ അതിർത്തി കടന്ന് കഴിഞ്ഞാൽ നമ്മുടെ വാഹനം പിന്നെ നിരീക്ഷണത്തിലാണ്. വാഹനത്തിലെത്ര പേരുണ്ട്, അതിൽ സ്ത്രീകളെത്ര, പുരുഷനെത്ര, ആഭരണങ്ങൾ അണിഞ്ഞിട്ടുണ്ടോ, ഇട്ടിരിക്കുന്ന വസ്ത്രങ്ങൾ വിലകൂടിയതാണോ എന്ന് തുടങ്ങി വാഹനത്തിൻ്റെ  ഉയരവും നീളവും വരെ കൃത്യമായി നിരീക്ഷിക്കാൻ ഒരു കൂട്ടം കുറുകിയ കണ്ണുകളുണ്ടാകും നമുക്ക് ചുറ്റും. നീണ്ട യാത്രക്കിടയിൽ നമ്മൾ കയറുന്ന റെസ്റ്റോറൻറ്റുകളിൽ - ഇന്ധനം നിറക്കാൻ കയറുന്ന പെട്രോൾ പമ്പുകളിൽ - റോഡിനു കുറുകെ ഹംപ് കാണുമ്പോൾ വാഹനം പതിയെ വേഗത കുറക്കുന്ന നിമിഷങ്ങളിൽ പോലും ഒരു നിഴലുപോലെ നമുക്ക് പരിസരങ്ങളിലുണ്ടാകും ആ കണ്ണുകൾ. കേരളം പോലെയല്ല മറ്റു സംസ്ഥാനങ്ങൾ. വിജനമായി കിടക്കുന്ന ഹൈവേ റോഡുകൾ, മനുഷ്യ വാസം പോലുമില്ലാതെ കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന, സഹായത്തിനൊരാൾ പോലും കടന്നുവരാത്ത എത്രയോ സ്ഥലങ്ങൾ. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കൃഷിയിടങ്ങളും - കാടുകളും, അവക്ക് നടുവിലൂടെയുള്ള റോഡുകളും. ഇങ്ങനെ ഒരു കുറ്റകൃത്യം നടത്താൻ വേണ്ടുന്ന എല്ലാ സാഹചര്യങ്ങളും നമ്മുടെ അയാൾ സംസ്ഥാനങ്ങളിൽ...
Image
‘ തിങ്കളാഴ്ച മുതല്‍ കോഴിയിറച്ചി 87 രൂപയ്ക്ക് വില്‍ക്കണം, അല്ലെങ്കില്‍ ജനം ഇടപെടണം’; വില കൂടുതല്‍ വാങ്ങിയാല്‍ കടുത്ത നടപടിയെന്ന് ധനമന്ത്രി തോമസ് ഐസക്ക് ജിഎസ്ടി നടപ്പാക്കിയതോടെ സംസ്ഥാനത്ത് പല സാധനങ്ങള്‍ക്കും വില കുറഞ്ഞെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സപ്ലൈകോ സ്ഥാപനങ്ങളില്‍ 52 സാധനങ്ങളുടെ വില കുറച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജിഎസ്ടി പ്രാബല്യത്തില്‍ വന്നിട്ടും കോഴിയിറച്ചിക്ക് വില കൂടുതല്‍ വാങ്ങുന്നതിലും സര്‍ക്കാര്‍ ഇടപെടമെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച മുതല്‍ കോഴിയിറച്ചി 87 രൂപയ്ക്ക് വില്‍ക്കണം അല്ലെങ്കില്‍ ജനം ഇടപെടണം. കോഴി നികുതി പൂര്‍ണായും ഇല്ലാതായിട്ടും വില വര്‍ദ്ധിക്കുകയാണ് ചെയ്തതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ജി.എസ്.ടി നടപ്പിലാകുന്നതിന്റെ തൊട്ടുമുമ്പ് ലൈവ് ചിക്കന്റെ വില 14.5 രൂപ നികുതിയടക്കം 103 രൂപയായിരുന്നു. ഇതില്‍ 15 രൂപ നികുതിയായിരുന്നു. അതു കിഴിച്ചാല്‍ 88 രൂപയാണ് വില. ഈ വിലയ്ക്ക് ലൈവ് ചിക്കന്‍ ലഭ്യമാക്കണം എന്നതാണ് സര്‍ക്കാര്‍ നിലപാട്. തിങ്കളാഴ്ച മുതല്‍ ഈ വില നിലവില്‍ വരുന്നില്ലെങ്കില്‍ സര്‍ക്കാര്‍ കര്‍ശനനിലപാട് സ്വീകരിക്കുമെന്ന വിവരം കോഴി വ്യാപാരികളെ അറിയിച്ചിട്ടുണ്ടെന്...
Image
ദേവികുളം സബ് കലക്ടർ ശ്രീരാം വെങ്കിട്ടരാമനെ സ്ഥലം മാറ്റി സർക്കാറിന്റെ പ്രതികാരം.  തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിൽ വിട്ടുവീഴ്‌ച്ചയില്ലാതെ നടപടി സ്വീകരിച്ച ദേവികുളം സബ് കലക്ടർ ശ്രീരാം വെങ്കിട്ടരാമനെ സ്ഥലം മാറ്റി സർക്കാറിന്റെ പ്രതികാരം. കയ്യേറ്റക്കാർക്ക് സന്തോഷം പകരുന്ന ഈ തീരുമാനം കൈക്കൊണ്ടത് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ്. സിപിഐയുടെ കടുത്ത എതിർപ്പിനെ മറികടന്നാണ് ശ്രീരാം വെങ്കിട്ടരാമനെ ദേവികുളം സബ് കലക്ടറെ മാറ്റിയത്. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടാണ് ഈ വിഷയത്തിൽ ഇടപെട്ടതെന്നാണ് അറിയുന്നത്. എംപ്ലോയ്‌മെന്റ് എക്‌ചേഞ്ച് ഡയറക്ടറായാണ് അദ്ദേഹത്തിന്റെ പുതിയ നിയമനം. ശ്രീരാമിനെ പകരം മാനന്തവാടി സബ് കലക്ടർ ദേവികുളം സബ്് കലക്ടറാകുമെന്നാണ് പുറത്തുവരുന്ന വിവരം. മന്ത്രിസഭാ യോഗത്തിൽ റവന്യൂ മന്ത്രി ഈ തീരുമാനത്തോടെ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചതായാണ് അറിയുന്നത്. അടുത്തിടെ മൂന്നാറിലെ ലവ് ഡെയ്ൽ ഹോംസ്റ്റേ ഏറ്റെടുക്കുന്നതിനെതിരെ ഉടമ വി.വി. ജോർജ് നൽകിയ ഹർജി ഹൈക്കോടതി തള്ളിയത് സബ് കളക്ടർക്കുള്ള അംഗീകാരായിരുന്നു. സർക്കാറിന്റെ നീക്കത്തിന് എതിരയിരുന്നു ഈ വിധി. ഇതോടെ കോടതി ...