ഹൈറേഞ്ചിൽ വ്യാപക നാശം വിതച്ച് കൊടുങ്കാറ്റും പേമാരിയും
ഹൈറേഞ്ചിൽ വ്യാപക നാശം വിതച്ച് കൊടുങ്കാറ്റും പേമാരിയും
ഉടുമ്പൻചോല താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക് കളക്ടർ അവധി പ്രഖ്യാപിച്ചു'
നാടെങ്ങും ജാഗ്രതാ നിർദ്ദേശം
മരങ്ങൾ വ്യാപകമായി ഒടിഞ്ഞു വീണ് ഗതാഗതം സ്ഥംഭിച്ചു.
നിരവധി വീടുകൾ തകർന്നു.
ഗ്രാമങ്ങൾ ഒറ്റപ്പെട്ടു.
പോലീസും ഫയർഫോഴ്സും റോഡുകളിൽ ക്യാമ്പ് ചെയ്യുന്നു.
കട്ടപ്പനയിലും പരിസരങ്ങളിലും ഇന്നലെ രാത്രി മുതൽ വൻ കാറ്റും മഴയും: വ്യാപക കൃഷിനാശം. പലയിടങ്ങിലും വൈദ്യുതി മുടങ്ങി. രാവിലെയും തുടരുന്നു .നെടുങ്കണ്ടം ഉടുമ്പൻചോല റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു
കട്ടപ്പന -ആനവിലാസം റോഡ് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു ഉടുമ്പൻചോല താലൂക്കിൽ കൺട്രോൾ റൂം തുറന്നു Ph :04868 232050
കന്യാകുമാരിക്ക് 170 km തെക്ക് കിഴക്ക് നിലകൊള്ളുന്ന തീവ്ര ന്യുനമര്‍ദം നിലവിലെ പ്രവചനം പ്രകാരം വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ ലക്ഷദ്വീപിന് സമീപത്തേക്ക് നീങ്ങുകയും ഇന്ന് വൈകിട്ടോട്കൂടി ശക്തമായ ചുഴലിക്കാറ്റാകുകയും ചെയ്യും. മേല്‍ ന്യുനമര്‍ദ പത്തിയുടെ നേരിട്ടുള്ള സ്വാധീനമേഘലയില്‍ തിരുവനന്തപുരം ജില്ലയുടെ തെക്കന്‍ പ്രദേശം ഉള്‍പ്പെടുന്നതിനാലും, പൊതു സ്വാധീനമേഘലയില്‍ കേരളം ഉള്‍പ്പെടുന്നതിനാലും, കേരളത്തില്‍ പൊതുവില്‍ മഴയും, ശക്തമായ കാറ്റും ഉണ്ടാകും. മഴയുടെ തീവ്രത തെക്കന്‍ ജില്ലകളായ പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ഇടുക്കി, കോട്ടയം ജില്ലകളില്‍ ആയിരിക്കും കൂടുതല്‍ അനുഭവപ്പെടുക. മേല്‍ സാഹചര്യത്തില്‍ ചുവടെ ചേര്‍ക്കുന്ന നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്
1. കേരളത്തിലെ കടല്‍തീരത്തും, മലയോര മേഘലയിലും ഇന്നും നാളെയും വിനോദസഞ്ചാരത്തിനായി പോകരുത്
2. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ഇടുക്കി, , കോട്ടയം എന്നീ ജില്ലകളിലെ മലയോര മേഘലയില്‍ വൈകിട്ട് 6നും പകല്‍ 7നും ഇടയിലുള്ള യാത്ര ഒഴിവാക്കുക
3. വൈദ്യുതതടസം ഉണ്ടാകുവാന്‍ സാധ്യതയുള്ളതിനാല്‍ മൊബൈല്‍ ഫോണ്‍, എമര്‍ജന്‍സി ലൈറ്റ് എന്നിവ ചാര്‍ജ് ചെയ്തു സൂക്ഷിക്കുക.
4. മോട്ടര്‍ ഉപയോഗിച്ച് പമ്പ് ചെയ്തു വീട്ടിലെ ആവശ്യത്തിനുള്ള ജലം സംഭരിക്കുന്നവര്‍ ഇന്ന് പകല്‍ സമയം തന്നെ ആവശ്യമായ് ജലം സംഭരിക്കുക.
5. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ അടിയന്തിര ആവശ്യത്തിനുള്ള മരുന്നുകള്‍ സൂക്ഷിക്കുക.
6. വാഹനങ്ങള്‍ ഒരു കാരണവശാലും മരങ്ങള്‍ക്ക് കീഴില്‍ നിര്‍ത്തിയിടരുത്
7. മലയോര റോഡുകളില്‍, പ്രത്യേകിച്ച് നീരുറവകള്‍ക്ക് മുന്നില്‍ വാഹനങ്ങള്‍ ഒരു കാരണവശാലും നിര്‍ത്തിയിടരുത്
Comments
Post a Comment