ഹൈറേഞ്ചിൽ വ്യാപക നാശം വിതച്ച് കൊടുങ്കാറ്റും പേമാരിയും
ഹൈറേഞ്ചിൽ വ്യാപക നാശം വിതച്ച് കൊടുങ്കാറ്റും പേമാരിയും ഉടുമ്പൻചോല താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക് കളക്ടർ അവധി പ്രഖ്യാപിച്ചു' നാടെങ്ങും ജാഗ്രതാ നിർദ്ദേശം മരങ്ങൾ വ്യാപകമായി ഒടിഞ്ഞു വീണ് ഗതാഗതം സ്ഥംഭിച്ചു. നിരവധി വീടുകൾ തകർന്നു. ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. പോലീസും ഫയർഫോഴ്സും റോഡുകളിൽ ക്യാമ്പ് ചെയ്യുന്നു. കട്ടപ്പനയിലും പരിസരങ്ങളിലും ഇന്നലെ രാത്രി മുതൽ വൻ കാറ്റും മഴയും: വ്യാപക കൃഷിനാശം. പലയിടങ്ങിലും വൈദ്യുതി മുടങ്ങി. രാവിലെയും തുടരുന്നു .നെടുങ്കണ്ടം ഉടുമ്പൻചോല റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു കട്ടപ്പന -ആനവിലാസം റോഡ് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു ഉടുമ്പൻചോല താലൂക്കിൽ കൺട്രോൾ റൂം തുറന്നു Ph :04868 232050 കന്യാകുമാരിക്ക് 170 km തെക്ക് കിഴക്ക് നിലകൊള്ളുന്ന തീവ്ര ന്യുനമര്‍ദം നിലവിലെ പ്രവചനം പ്രകാരം വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ ലക്ഷദ്വീപിന് സമീപത്തേക്ക് നീങ്ങുകയും ഇന്ന് വൈകിട്ടോട്കൂടി ശക്തമായ ചുഴലിക്കാറ്റാകുകയും ചെയ്യും. മേല്‍ ന്യുനമര്‍ദ പത്തിയുടെ നേരിട്ടുള്ള സ്വാധീനമേഘലയില്‍ തിരുവനന്തപുരം ജില്ലയുടെ തെക്കന്‍ പ്രദേശം ഉള്‍പ്പെടുന്നതിനാലും, പൊതു സ്വാധീനമേഘലയില്‍ കേരളം ഉള...