ഏത് കായ്ക്കാത്ത മാവും കായ്ക്കും നിരവധി ആളുകൾക്ക് ഉള്ള ഒരു പരാതിയാണ് ഫലവൃക്ഷങ്ങളും ചെടികളും മറ്റും കായ്ക്കുന്നില്ല എന്നുള്ളത് ഇങ്ങനെയുള്ള പ്രശ്നങ്ങൾ നേരിടുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട വൃക്ഷം നമുക്ക് മാമ്പഴങ്ങൾ നൽകുന്ന മാവുകളാണ്. മാവുകൾ കായ്ക്കുന്നില്ല എന്ന് പറയുന്നതിൽ നിരവധി വിശ്വാസങ്ങളും മലയാളികൾ വച്ചുപുലർത്തുന്നുണ്ട് ഓരോ ഓരോ വൃക്ഷങ്ങൾക്കും ചെടികൾക്കും പരിപാലന രീതി വിവിധ തരത്തിലാണ്. ഉദാഹരണത്തിന് വെണ്ടയ്ക്ക മുരിങ്ങ തുടങ്ങിയവയ്ക്ക് വ്യത്യസ്തമായ പരിപാലന രീതിയാണ്.ഓരോ ചെടികളും അതിന് ആവശ്യമായ രീതിയിലുള്ള പരിപാലന രീതിയും വളപ്രയോഗവും ലഭിച്ചാൽ മാത്രമേ അവ ഫലം നൽകുകയുള്ളൂ. ഇത്തരത്തിൽ ഫലവൃക്ഷങ്ങളിൽ ചെയ്യേണ്ടത് ഏറ്റവും പ്രധാനം കൊമ്പുകൾ ആവശ്യമില്ലാത്തവ മുറിച്ചു കളയുക അല്ലെങ്കിൽ ആവശ്യമില്ലാത്ത ശിഖരങ്ങൾ മുറിച്ചു മാറ്റുക എന്നതാണ്.ഇങ്ങനെയുള്ള കാര്യങ്ങൾ കൃത്യമായി ചെയ്യാൻ കഴിഞ്ഞാൽ ഫലവൃക്ഷങ്ങൾ കായ്ക്കുന്നില്ല എന്ന പരാതി ഒരു പരിധി വരെ ഒഴിവാക്കാൻ സാധിക്കും. ഉദാഹരണത്തിന് നമ്മുടെ വീട്ടിൽ ഒരു നെല്ലി നട്ടാൽ അത് കായ്ക്കാൻ എടുക്കുന്ന കാല സമയം കുറഞ്ഞത് ആറു വർഷമാണ്.എന്നാൽ ബട് ചെയ്തവയും ഗ്രാഫ്റ്റ് ചെയ്ത വ...